Latest News
Loading...

ഡോക്ടറുടെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന



പാലായിൽ ഡോക്ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. നിലവിൽ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ട്. 


പാലാ ഈരാറ്റുപേട്ട റൂട്ടിലുള്ള സ്വന്തം ക്ലിനിക്കിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി രോഗികളെ പരിശോധിച്ചു വരികയായിരുന്നു. ഇന്നലെയും വൈകുന്നേരം വരെ ഡോക്ടർ ക്ലിനിക്കിൽ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് രാത്രി പാലാ ചെത്തിമറ്റത്തുള്ള തറവാട്ട് വീട്ടിൽ ഏഴരയോടെ ഡോക്ടർ ആത്മഹത്യ ചെയ്തത്.



മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് . പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments