Latest News
Loading...

റോഡിൽ ട്രക്ക് തകരാറിലായി. തൊടുപുഴ റോഡിൽ ഗതാഗത തടസ്സം



ലോഡുമായി തൊടുപുഴ ഭാഗത്ത് നിന്നും വന്ന ട്രക്ക് മേലുകാവിന് സമീപം പാണ്ഡ്യൻമാവിൽ തകരാറിലായതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.  മേലുകാവ് മറ്റം പാണ്ഡ്യൻമാവ് താഴത്തെ വളവിലാണ്  ട്രക്ക് ബ്രേക്ക് ഡൗൺ ആയത്. രാവിലെ 5 മണിയോടെയായിരുന്നു സംഭവം.


തൊടുപുഴ ഭാഗത്ത് നിന്നും വന്ന ട്രക്ക് വളവ് തിരിയുന്നതിനിടെ സ്റ്റിയറിംഗ് വീൽ ജാം ആയി നിലച്ചു പോകുകയായിരുന്നു. വളവിൽ വാഹനം കിടക്കുന്നതോടെ ഗതാഗതം സ്തംഭിച്ചു. ബൈക്ക് യാത്രക്കാർക്ക് കഷ്ടിച്ചു പോകാവുന്ന അവസ്ഥയാണുള്ളത്.



ഭാരവാഹനമായതിനാൽ വാഹനത്തിലെ ലോഡ് മാറ്റിയശേഷം ഗതാഗതം പുനസ്ഥാപിക്കുന്നതിന് സമയമെടുത്തേക്കും . തൊടുപുഴ ഭാഗത്തു നിന്നും മേലുകാവ് മറ്റത്തു നിന്നും വരുന്നവർ - കുളത്തിക്കണ്ടം വഴി മേലുകാവ് മറ്റത്തേയ്ക്ക് പോകാവുന്നതാണ്. കരിങ്കുന്നം മുട്ട റോഡും പ്രയോജനപ്പെടുത്താം. 



നിരവധി അപകടങ്ങൾ നടന്ന ആദ്യ വളവിൽ സ്പീഡ് ബ്രേക്കറുകളും സിഗ്നലുകളും അപായ സൂചനകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ, നടപടികൾ പാലിച്ചതിനാൽ വാഹനാപകടങ്ങൾ തീരെ കുറഞ്ഞിരുന്നു. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments