സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ വരുമാന സ്രോതസുകളില്‍ ഒന്നായ ലോട്ടറി ടിക്കറ്റുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. പ്രതിവാര ടിക്കറ്റുകള്‍ക്ക് ഇനി 50 രൂപ നല്കണം. 40 രൂപയായിരുന്ന ടിക്കറ്റുകള്‍ക്കാണ് 10 രൂപ വീതം വര്‍ധിപ്പിച്ചത്. സ്ത്രീശക്തി, കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറികളുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനമിറങ്ങി.
2020-ലാണ് ഇതിന് മുന്‍പി ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചത്. വിന്‍വിന്‍, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, പൗര്‍ണമി എന്നീ ലോട്ടറി ടിക്കറ്റുകള്‍ക്ക് 10 രൂപ വീതം കൂട്ടി 40 രൂപയാക്കുകയായിരുന്നു. 2020 മാര്‍ച്ച് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. 50 രൂപയായിരുന്ന കാരുണ്യ ടിക്കറ്റിന്റെ വില 10 രൂപ കുറയ്ക്കുകയും ചെയ്ത് എല്ലാ ടിക്കറ്റുകള്‍ക്കും ഒരേ നിരക്ക് ആക്കുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments