മീനച്ചില്‍ താലൂക്കില്‍ പലയിടത്തും വീശിയടിച്ച കാറ്റിലും മഴയിലും വ്യാപകനാശം. നിരവദി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരം വീണ് നിരവധി പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്. മഴയ്ക്കമുന്നേ എത്തിയ അതിശക്തമായ കാറ്റാണ് നാശം വിതച്ചത്.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി റോഡില്‍ പയ്യാനിത്തോട്ടം ഭാഗത്ത് റോഡിന് കുറുകെ തേക്ക് മരം കടപുഴകി വീണു. വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേയ്ക്കാണ് മരം വീണത്. ഫയര്‍ഫോഴ്‌സ് സംഘമെത്തി മരം മുറിച്ചുനീക്കി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള ജോലികള്‍ തുടരുകയാണ്. ഇടമലയ്ക്ക് സമീപവും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണിട്ടുണ്ട്.
തലപ്പലം പഞ്ചായത്തിലെ തെള്ളിയാമറ്റത്ത് പനയാണ് റോഡിന് കുറുകെ വീണത്. ഇവിടെയും വൈദ്യുതി ലൈനുകള്‍ക്ക് മുകളിലാണ് മരം വീണത്. ഈ വഴിയില്‍ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുനീക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.
മരം മുറിച്ചുനീക്കാന്‍ പോകുന്നതിനായി ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷനില്‍ ഒരു വണ്ടി മാത്രമാണുള്ളത്. ഇടമലയില്‍ ആയര്‍വേദ ചികിത്സയ്ക്കായി എത്തിയ പശ്ചിമബംഗാള്‍ ഗവര്‍ണറുടെ ഡ്യൂട്ടിയ്ക്കായി 2 ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിച്ചിട്ടുമുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments