കനത്ത മഴയില്‍ റോഡരികിലെ പുരയിടത്തിലുണ്ടായിരുന്ന കൂറ്റല്‍കല്ല് ഉരുണ്ട് പഞ്ചായത്ത് റോഡില്‍ വീണു. കടനാട് പഞ്ചായത്തിലെ മേരിലാന്‍ഡ് കണ്ടത്തിമാവിലാണ് സംഭവം. ഇന്നലെ വൈകിട്ട് പെയ്ത മഴയെ തുടര്‍ന്ന് രാത്രി പത്തരയോടെയായിരുന്നു സംഭവം.
കടനാട് നാല്, അഞ്ച് വാര്‍ഡുകളുടെ അതിര്‍ത്തിയിലാണ് സംഭവം. പാണ്ടിയാംമാക്കല്‍ സലേഷിന്റെ പുരയിടത്തിലിരുന്ന കല്ലാണ് ഉരുണ്ട് രോഡില്‍ പതിച്ചത്. ഒരാള്‍ പൊക്കത്തോളം വലിയ കല്ലായിരുന്നു ഇത്. മഴ പെയ്ത് മണ്ണ് കുതിര്‍ന്നതോടെ കല്ല് ഉരുണ്ട് റോഡിലേയ്ക്ക് വീഴുകയായിരുന്നു.
രാത്രി ഇതുവഴിയെത്തിയ ബൈക്ക് യാത്രികന്‍ കല്ലില്‍ അടിക്കാതെ കഷ്ടിച്ച് രക്ഷപെട്ടു. രാവിലെ പഞ്ചായത്ത് അംഗം ബിന്ദു ബിനുവിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കി. കല്ല് പൊട്ടിച്ചുനീക്കാനുള്ള നടപടി സ്വീകരിച്ചതായി പഞ്ചായത്തംഗം അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments