Latest News
Loading...

ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികളുമായി ഒരാളെ ഈരാറ്റുപേട്ട എക്സൈസ് അറസ്റ്റ് ചെയ്തു.



ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികളുമായി ഒരാളെ ഈരാറ്റുപേട്ട എക്സൈസ് അറസ്റ്റ് ചെയ്തു. പെരുന്നിലം ഏറത്തെൽ അശ്വിൻ സന്തോഷ് 19 ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ സബ്സ്റ്റേഷൻ ഭാഗത്ത് മഹാത്മാ നഗറിൽ ഗുളികകൾ വിൽക്കുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 6 ഗുളികകൾ പിടിച്ചെടുത്തു. 


മാനസിക രോഗികൾ ഉപയോഗിക്കുന്ന ഡോക്ടറുടെ കുറിപോടെ മാത്രം ലഭിക്കുന്ന ഗുളികകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. കഞ്ചാവ് വില്പന നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ലഭ്യത അനുസരിച്ച് ഗുളികയ്ക്ക് ഒന്നിന് ആയിരം രൂപയോളം വില വരും എന്ന് എക്സൈസ് പറഞ്ഞു . 


എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുഭാഷ്, ശിവൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു,പ്രതീഷ്, ജിൻഫു ഡ്രൈവർ സജി എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments