വീട്ടുകാര്‍ കാണാതെ വെള്ളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. പാലക്കാട് മീന്‍വല്ലത്തുണ്ടായ അപകടത്തില്‍ പ്രതീഷ് (4), പ്രദീപ് (7) ,രാധിക (6) എന്നിവരാണ് മരിച്ചത്. രാവിലെ മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ തുടിക്കോട് ചിറയില്‍ കുട്ടികളുടെ ചെരുപ്പ് കണ്ടെത്തി. പിന്നീട് ചിറയില്‍ നടത്തിയ തെരച്ചിലിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. ചെളി നിറഞ്ഞ കുളമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദീപ് , പ്രദീഷ് എന്നിവര്‍ സഹോദരങ്ങളാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments