ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. തിടനാട് മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി 63 )ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം.
പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്നു ബേബി സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ഇടുക്കുകയായിരുന്നു. സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയാണ് കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടിയത്.
ഗുരുതരമായി പരിക്കേറ്റ ബേബിയെ തള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഈട്ടിതോപ്പ് നിരപ്പേൽ വത്സമ്മ. മക്കൾ എബിൻ (ന്യൂസിലൻഡ്) സുബിൻ (ഓസ്ട്രേലിയ)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments