കാരുണ്യം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന പരിപാടി സംഘടിപ്പിച്ചു. പാലാ ളാലം പാലം ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗത്തിൽമാണി. സി. കാപ്പൻ എം.എൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ പ്രതീകമായി മെഴുകുതിരി കത്തിച്ചാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.
പരിപാടിയി പങ്കെടുക്കാൻ എത്തിയവർ എല്ലാവരും കത്തിച്ച മെഴുകുതിരിയുമായി ലഹരിക്കെതിരെ പടപൊരുതാൻ പ്രതിജ്ഞ എടുത്തു. കാരുണ്യം സാംസ്കാരിക സമിതിയുടെ വൈസ് പ്രസിഡന്റ് നവാസ് ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ച യോഗത്തിൽ കാരുണ്യം സാംസ്കാരിക സമിതിയുടെ സംസ്ഥാന സെക്രട്ടറി ഷൈല ബാലു സ്വാഗതം ആശംസിച്ചു.
പാലാ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ jexy Joseph മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ബിനു പുളിക്കണ്ടം,mp കൃഷ്ണൻ നായർ,സുനിത സാബു ജ്യോതിലക്ഷ്മി, സുധ മോഹൻ, ,ഗിരിജ, പ്രശാന്ത്, P. A കുഞ്ഞുമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖരും സ്കൂൾ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments