Latest News
Loading...

കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു



ലഹരിക്കെതിരെ സന്ദേശവുമായി യൂത്ത് ഫ്രണ്ട്(എം) കെ എസ് സി (എം) സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു.ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു. എം ജി യൂണിവേഴ്സ‌ിറ്റി ഐയു സി ഡി എസ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകവും പാലാ അൽഫോൻസാ കോളേജ് വിദ്യാർത്ഥിനികളുടെ ബോധവൽക്കരണ ഫ്ലാഷ് മോബും യുവരക്ഷാ സദസ്സിൽ അവതരിപ്പിച്ചു 



അംഗീകാരനിഷേധവും സന്തോഷമില്ലായ്‌മയുമാണ് യുവതലമുറയെ ലഹരി മരുന്നുകളിലേക്ക് എത്തിക്കുന്നതെന്ന് പ്രശസ്‌ത സിനിമാ സംവിധായകൻ ടോം ഇമ്മട്ടി പറഞ്ഞു.ഒരു കുടുംബത്തിൽ ഉള്ളവർ തമ്മിൽ സ്ഥിരമായി സംസാരിക്കാത്തതും ആശയവിനിമയം നടത്താത്തതും കേരളീയ സമൂഹം ശ്രദ്ധിക്കേണ്ട ഗൗരവമേറിയ വിഷയമാണ്. ഒറ്റപ്പെടുന്നു എന്ന തോന്നൽ ഇന്ന് യുവതി തൂവാക്കൾ വഴിതെറ്റുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. സമാന മനസ്കരെ ശ്രദ്ധയോടെ പിന്തുടർന്ന് അവരെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എത്തിക്കുന്ന ആസൂത്രിത സംഘങ്ങൾ ഇന്ന് എല്ലാ മേഖലകളിലും പിടിമുറുക്കിയിരിക്കുകയാണ്.


ഇവർക്ക് പിന്നിൽ വമ്പൻമാരുടെ ശൃംഖലകളുണ്ട്. ഈ വലക്കണ്ണികൾ പൊട്ടിക്കുവാൻ ഓരോരുത്തരും ജാഗരൂകരായി മുന്നോട്ടു വരണം.വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇക്കാര്യത്തിൽ വലിയ പങ്കാണ് വഹിക്കുവാൻ ഉള്ളതെന്നും ടോം ഇമ്മട്ടി ചൂണ്ടിക്കാട്ടി. പാലായിൽ സംഘടിപ്പിച്ച യുവരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് ഡിനു ചാക്കോയുടെയും കെ എസ് സി എം സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ട നിരപ്പേലിന്റെയും നേതൃത്വത്തിൽ നടന്ന യുവ രക്ഷാ സദസ്സിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ.പി.റ്റി. ബാബുരാജ് ലഹരി വിരുദ്ധ സന്ദേശം നൽകി.


റ്റോബിൻ കെ അലക്‌സ്, സിറിയക് ചാഴികാടൻ,തോമസ് പീറ്റർ, ജോസ് പാറേകാടൻ,ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ബേബി ഉഴുത്തുവാൽ, തോമസുകുട്ടി വരിക്കയിൽ,അമൽ ചാമക്കാല, പെണ്ണമ്മ ജോസഫ്,ജോൺ വരകുകാലായിൽ, ഡൈനോ കുളത്തൂർ,ക്രിസ്റ്റോം കല്ലറക്കൽ, ജോസുകുട്ടി പൂവേലി,ബൈജു കൊല്ലംപറമ്പിൽ,സുനിൽ പയ്യപ്പളിൽ, റോബി തൈപ്പറമ്പിൽ,കരുൺ കൈലാസ്,ബിജു പാലുപടവൻ,ജിനോ റ്റി ജോസഫ് എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments