ടാർ മിക്‌സിങ് യൂണിറ്റിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം മുടിയൂർക്കരാ ശോഭനം വീട്ടിൽ പരേതനായ സദാശിവന്റെ മകൻ പ്രവീൺ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ പൂഞ്ഞാർ കൊക്കരണിയിലെ യൂണിറ്റിലാണ് അപകടം. തിങ്കളാഴ്ചയാണ് പ്രവീൺ ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
യൂണിറ്റിനോട് ചേർന്നായിരുന്നു പ്രവീൺ താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ പ്രവീൺ യൂണിറ്റിലൂടെ നടക്കുമ്പോൾ മിറ്റൽകൂനയിൽ നിന്നും കാൽവഴി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
നേരം പുലർന്നതിന് ശേഷമാണ് മറ്റ് ജീവനക്കാർ അപകടവിവരം അറിഞ്ഞത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഈരാറ്റുപേട്ട പേലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ ശോഭന. സംസ്‌കാരം നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments