Latest News
Loading...

വനിതാ സംരംഭകത്വ സെമിനാറും ഷീ വോട്ട് ക്യാമ്പയിനും.




അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സംരംഭക സെമിനാറും കോളേജിലെ ഇലക്ഷൻ ലിറ്ററസി സെല്ലിന്റെ ആഭിമുഖ്യത്തിൽ ഷീ വോട്ട് ക്യാമ്പയിനും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിൽ പ്രമുഖ വനിത സംരംഭകയും പ്രഭാഷകയുമായ ശ്രുതി കൃഷ്ണ ക്ലാസ് നയിച്ചു.



സെമിനാറിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി തുടങ്ങിയവർ സംസാരിച്ചു.കോളേജിലെ ഇലക്ഷൻ ലിറ്ററസി സെല്ലിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ പ്രക്രിയയിൽ വനിതകളുടെ പങ്ക് ഉറപ്പിക്കുന്നതിനായി ഷീ വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു. 


കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറും ഇലക്ഷൻ കമ്മീഷൻ മാസ്റ്റർ ട്രെയിനറുമായ ജോഷി ജോസഫ് ക്ലാസ് നയിച്ചു. ഇലക്ഷൻ കൺവീനർ ഡോ. ഡെന്നി തോമസ് ക്യാമ്പയിനിൽ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments