പാലാ തൊടുപുഴ റോഡില്‍ അപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലപ്പള്ളി ടൗണിന് സമീപം സ്‌കൂട്ടറില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മുണ്ടാങ്കല്‍ സ്വദേശി അമ്പലപ്പുറത്ത് ധനേഷ് ആണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും ഭാര്യയും സ്‌കൂട്ടറിലെത്തി പെട്രോള്‍ പമ്പില്‍ നിന്നും എണ്ണയടിച്ച് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെയായിരുന്നു ബസില്‍ തട്ടിയത്.
റോഡിന്റെ സൈഡിലേയ്ക്ക് മറിഞ്ഞുവീണ ധനേഷിന്റെ തല റോഡ് സൈഡിലെ മീന്‍തട്ടില്‍ ഇടിച്ചതും ഗുരുതര പരിക്കിന് കാരണമായി. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു. പ്രവിത്താനത്തിന് സമീപം ഇന്നലെയുണ്ടായ അപകടത്തില്‍ ഈരാറ്റുപേട്ട സ്വദേശി മരണപ്പെട്ടിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments