Latest News
Loading...

വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും



പാലാ പുലിയന്നൂർ ആശ്രമം ഗവൺമെന്റ് എൽ പി സ്കൂളിൽ 107മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും പൂർവ്വ അധ്യാപകരെ ആദരിക്കലും, യാത്രയയപ്പ് സമ്മേളനവും നടന്നു. നാളെ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില മാത്തുക്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.



പൂർവ അധ്യാപകരായ ജോസഫ് സാറിനെയും അമ്മാൾ ടീച്ചറിനെയും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു. പൂർവ്വ അധ്യാപകനായ ജോസഫ്  സാറിന്റെ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം നൽകി സമ്മാനവും നേടി. ചടങ്ങിൽ പൂർവാ അധ്യാപകർ തങ്ങളുടെ പഴയ ഓർമ്മകൾ പങ്കുവെച്ചു. ചടങ്ങിനോടനുബന്ധിച്ച് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ലാലി ടീച്ചറിന് യാത്രയയപ്പും നൽകി. 


മുത്തോലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പാ ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമം സ്വാമി വീതസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി, മുത്തോലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം, വാർഡ് മെമ്പർ ഷീബാ റാണി, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയാരാജു, 


പിടിഎ പ്രസിഡന്റ് സുധീഷ് കെ.എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് റാണി എലിസബത്ത് ജോസഫ്, സ്റ്റാഫ് സെക്രട്ടറി രജനി കെ ആർ, തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ പൂർവാ അധ്യാപകരും, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപികയും മറുപടി പ്രസംഗം നടത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments