Latest News
Loading...

ആക്സിഡന്റൽ ഭരണക്കാരുടെ വിനാശ നീക്കം കോൺഗ്രസ്‌ തകർക്കും :തിരുവഞ്ചൂർ




അവിചാരിത കപട നീക്കത്തിലൂടെ അധികാരത്തിലേറിയ ബിജെപി, സിപിഎം സർക്കാരുകളുടെ ജനദ്രോഹ പദ്ധതികൾ കോൺഗ്രസ്‌ തടയുകതന്നെ ചെയ്യുമെന്ന് കോൺഗ്രസ്‌ അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പ്രസ്താവിച്ചു. ഭരണഘടനയുടെ മൗലികവകാശ ഭാഗം മാറ്റാനോ ഇവിടെ ജനിച്ചു രാജ്യത്തെ സ്നേഹിച്ചു ജീവിക്കുന്നവരുടെ ജീവനവകാശം നിഷേധിക്കാനോ ഒരു ശക്തിയെയും കോൺഗ്രസ്‌ അനുവദിക്കുന്ന പ്രശ്നമില്ലെന്നു തിരുവഞ്ചൂർ  പ്രഖ്യാപിച്ചു. 



പൂവരണിയിൽ നെല്ലാല ശശിധരൻ നായരുടെ അധ്ക്ഷതയിൽ നടന്ന മഹാദ്മാഗാന്ധി കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ, എ കെ ചന്ദ്രമോഹൻ, തോമസ് കല്ലാടൻ, പ്രൊഫ്‌ സതീഷ് ചൊള്ളാനി, പി ജെ ജോണി , എൻ സുരേഷ്, നടുവിലെടം ശ്യാം പ്രകാശ്, കൊച്ചുറാണി തോമസ്, സുരേഷ് പാലക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments