കേരളത്തില്‍ ലഹരി - ലൗ ജിഹാദുകള്‍ക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴുമെന്ന് ബിജെപി നേതാവ് എന്‍.ഹരി. സമൂഹത്തിലെ ഒരു യാഥാര്‍ത്ഥ്യത്തെ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ ആവര്‍ത്തിച്ചതിന് പിസി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ ആരെ സന്തോഷിപ്പിക്കാന്‍ ആണെന്ന് നന്നായി അറിയാം. കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കായി ഇത്തരത്തിലുള്ള മതംമാറ്റ പക്രിയ നടക്കുന്നു എന്നത് പച്ച പരമാര്‍ത്ഥമാണ്.
ജോര്‍ജിനെ അതിന്റെ പേരില്‍ വേട്ടയാടാന്‍ അനുവദിക്കില്ല.പ്രണയകല്യാണങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുന്നവരെ സിറിയയിലേക്ക് കടത്തുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍ ആശങ്ക പ്രകടിപ്പിച്ചതായി ഇടയ്ക്ക് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ രൂപത കെഎസ്ഇബിസി ടെംപറന്‍സ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനത്തിലാണ് പിസി ജോര്‍ജ് യാഥാര്‍ത്ഥ്യം തുറന്നുപറഞ്ഞത്. നാര്‍ക്കോട്ടിക് ജിഹാദിനെതിരെ സമുദായ അംഗങ്ങള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയ പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് യോഗം ഉദ്ഘാടനം ചെയ്തത്.
നേരത്തെ ഈ പ്രസ്താവന നടത്തിയപ്പോള്‍ പിതാവിനെ പിന്തുണച്ച് രംഗത്ത് വന്നത് ബിജെപിയും പിസി ജോര്‍ജ് ഉള്‍പ്പെടുന്ന നേതാക്കളുമായിരുന്നു. ആദരണീയനായ ബിഷപ്പിനെതിരെ കേസെടുത്തത് ഇതേ വിഷയത്തില്‍ ആണെന്നത് കേരളം മറന്നിട്ടില്ല. അതുകൊണ്ടുതന്നെ യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയതില്‍ അത്ഭുതമില്ല. ഇനി സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെയും നീങ്ങുമോ എന്നാണ് അറിയാനുള്ളത്. സംസ്ഥാനത്തെ ഹിന്ദു ക്രൈസ്തവ ഭവനങ്ങളിലെ ആശങ്കയാണ് ആ വേദിയില്‍ ഒരിക്കല്‍ കൂടി പിസി ജോര്‍ജ് പറഞ്ഞത്.
പിസി ജോര്‍ജ് മാത്രമല്ല കേരളത്തിലെ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥരില്‍ പലരും ഇക്കാര്യം പലപ്പോഴും പൊതുവേദികളില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് എന്ന പേരില്‍ മതം മാറ്റ പ്രക്രിയ നടക്കുന്നില്ലെന്ന് മാത്രമാണ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്.അതേസമയം ക്രിസ്ത്യന്‍ ഹിന്ദു യുവതികളെ പ്രലോഭിപ്പിച്ച് ഒരു പ്രത്യേകം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും പിന്നീട് അവരെ നാടുകടത്തുന്നതും ഇതിനകം തന്നെ വെളിപ്പെട്ടിട്ടുള്ള കാര്യമാണ്.പ്രണയം നടിച്ച് പങ്കാളിക്ക് ലഹരി ജ്യൂസ് നല്‍കിയത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും എന്‍ ഹരി ചൂണ്ടിക്കാട്ടി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments