മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിലേയ്ക്ക് തലപ്പലം പഞ്ചായത്ത് ലൈബ്രറിയില്‍ വായനക്കാരുടെ പ്രധിനിധിയായി സേവ് തലപ്പലം ഫോറത്തിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച K J സെബാസ്റ്റ്യന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഇദ്ദേഹം പഞ്ചായത്ത് മെംബറാണ് .
കഴിഞ്ഞ 25 വര്‍ഷങ്ങളായി UDF തുടര്‍ച്ചയായി ഭരിക്കുന്ന തലപ്പലം പഞ്ചായത്തില്‍ ലൈബ്രറി കൗണ്‍സിലിലേക്ക് സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുവാന്‍ പോലും സാധിച്ചില്ലെന്നും മഹിള കോണ്‍ഗ്രസ് കോട്ടയം ജില്ല വൈസ് പ്രസിഡന്റും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ അനുപമ വിശ്വനാഥ് മല്‍സരിക്കുവാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പരാജയ ഭീതി മൂലം നോമിനേഷന്‍ പിന്‍വലിക്കുകയാണ് ഉണ്ടായത് എന്നുംവരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയാണ് ഈ വിജയം എന്നും സേവ് തലപ്പലം ഫോറം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments