ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനവും, തുടർന്ന് പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ചേർന്ന ധർണ്ണാ സമരം ബി.ജെ.പി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, വൈസ് പ്രസിഡന്റ് മാനി അടിവാരം, സെക്രട്ടറി എം വി പ്രദീപ് കുമാർ, സോമരാജൻ ആറ്റുവേലിയിൽ, രാജേഷ് പാറയ്ക്കൽ,
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, സജി കദളിക്കാട്, സജി സിബി, ആനിയമ്മ സണ്ണി, ബി.ജെ.പി നേതാക്കളായ സുരേഷ് ഇഞ്ചയിൽ, തോമസ് ചൂണ്ടിയാനിപുറം, സെബാസ്റ്റ്യൻ മാളിയേക്കൽ, വർഗ്ഗീസ് പുന്നമണ്ണിൽ, രാധാകൃഷ്ണൻ മറ്റത്തിൽ, ജിൻസ്മോൻ നെടുങ്ങനാൽ എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments