Latest News

ബോധവൽക്കരണ സെമിനാറും വനിതകൾക്കുള്ള മെഗാ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും



ആരോഗ്യം ആനന്ദം അകറ്റാം അർബുദം  എന്ന സന്ദേശവുമായി  ബോധവൽക്കരണ സെമിനാറും വനിതകൾക്കുള്ള മെഗാ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പും നടന്നു. പാലാ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചു ആണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് മാത്യു ചെറുവള്ളിൽ അധ്യക്ഷത വഹിച്ചു. ഉള്ളനാട് സി എച്ച് സി ഡോക്ടർ ചിപ്പി കാതറീൻ അബ്രഹാം വിഷയാവതരണവും ,ജില്ലാ ക്യാൻസർ പ്രതിരോധ അംബാസിഡർ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷണവും നടത്തി. 



ളാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില മാത്തുക്കുട്ടി സ്വാഗതം ആശംസിച്ച യോഗത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി,കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി,കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ,കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജു,മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുന്നൂസ് പോൾ,മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് ജി,ലാലൻ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ബോസ്, 



ളാലം  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് ചെമ്പകശ്ശേരിൽ ,ലാലൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റാണി ജോസ് കോയിക്കാട്ടിൽ, ബിജു പി കെ  പറത്താനത്ത് , സെബാസ്റ്റ്യൻ കെഎസ് കട്ടക്കൽ, ലാലി സണ്ണി കിഴക്കേക്കര,ഷിബു പൂവേലിൽ,ജോസി ജോസഫ് പെയ്കയിൽ,റൂബി ജോസ് ഓമലകത്ത്,ഷീല ബാബു കുരിയത്ത്,നാലാം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ സി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഉള്ളനാട് സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ മനോജ് ജി കൃതജ്ഞത രേഖപ്പെടുത്തി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments