Latest News

കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം; കൊടിയേറ്റ് 5 ന്



സുപ്രസിദ്ധമായ കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 5 ന് കൊടിയേറുമെന്ന് കിടങ്ങൂര്‍ ദേവസ്വം മാനേജര്‍ എന്‍.പി. ശ്യാംകുമാര്‍, സെക്രട്ടറി ശ്രീജിത്ത് കെ.നമ്പൂതിരി എന്നിവര്‍ പാലാ മീഡിയക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.14 നാണ് ആറാട്ട്. തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ആറാംപാടി കേശവന്‍ ഉപേന്ദ്രന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ 5ന് രാത്രി 9 നാണ് കൊടിയേറ്റ്.ഇതിന് മുന്നോടിയായി രാവിലെ 9 ന് കൊടിക്കയര്‍ കൊടിക്കൂറ സമര്‍പ്പണം,തുടര്‍ന്ന് വടക്കുംതേവര്‍ക്ക് കളഭാഭിഷേകം, വൈകിട്ട് 5.30 ന് പഞ്ചാരിമേളം, 6 ന് കര്‍ണ്ണാടക സംഗീത സദസ് എന്നി നടക്കും. 6.30ന്്  തിരുവരങ്ങിന്റെ ഉദ്ഘാടനം ക്ഷേത്രം ഊരാളന്‍ കൊങ്ങൂര്‍പ്പള്ളി ദാമോദരന്‍ നമ്പൂതിരി, മിനിസ്‌ക്രീന്‍ താരം ശ്യാം എസ്. നമ്പൂതിരി, മിസ് സൗത്ത് ഇന്ത്യ ഹര്‍ഷ ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. 7 ന് ഹൃദയജപലഹരി-ശിവഹരി ഭജന്‍സ് വൈക്കം, 8 ന് ബിലഹരി എസ്. മാരാരുടെ സോപാന സംഗീതം, കൊടിയേറ്റിന് ശേഷം തിരുവാതിരകളി, ഭരതനാട്യം.

രണ്ടാം ഉത്സവദിനമായ 6 ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍, 8ന് ശ്രീബലി,11.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4 ന് ചാക്യാര്‍കൂത്ത്-പൈങ്കുളം നാരായണ ചാക്യാര്‍, 5 ന് ഗാനസന്ധ്യ, 6.30 ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.30 ന് തിരുവാതിരകളി, 8 ന് ഭരതനാട്യം, രാത്രി 9 ന് കൊടിക്കീഴില്‍ വിളക്ക്.





മൂന്നാം ഉത്സവദിനമായ 7ന്  രാവിലെ രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍, 8ന് ശ്രീബലി,11.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4 ന് ചാക്യാര്‍കൂത്ത്, 6 ന് തിരുവാതിരകളി, 6.30 ന് ഭരതനാട്യം, 7.30 ന് സോപാനസംഗീതം, 8.30 ന് നൃത്തനിശ, 9 ന് വിളക്ക്, 9.30 ന് ഭക്തിഗാനമേള-ഗോള്‍ഡന്‍ മ്യൂസിക് ബാന്റ് ഏറ്റുമാനൂര്‍.

നാലാം ഉത്സവദിനമായ 8ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍, 11.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4 ന് ചാക്യാര്‍കൂത്ത്, 5.30 ന് സോപാന സംഗീതം, 6 ന് തിരുവാതിരകളി, 7.30 ന് കുട്ടികളുടെ തിരുവാതിരകളി, 7.45 ന് ഭരതനാട്യം, 8.15 ന് ആനന്ദനടനം, 9 ന് വിളക്ക്, 9.30 ന് തിരുവാതിരകളി, 10.30 മുതല്‍ മേജര്‍സെറ്റ് കഥകളി.

അഞ്ചാം ഉത്സവദിനമായ 9ന് രാവിലെ  ശ്രീലകത്തെ പതിവ് ചടങ്ങുകള്‍, 8 ന് ശ്രീബലി, 10 ന് തിരുവാതിരകളി, 11.30 ന് ഉത്സവബലി, ഓട്ടന്‍തുള്ളല്‍, 12.30 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4 ന് ചാക്യാര്‍കൂത്ത്, 5 ന് തിരുവാതിരകളി, 5.30 ന് സോപാനസംഗീതം-സംയുക്തവാസുദേവന്‍, സംഗീതസദസ്-ഭരത‌രാജ് ചെന്നെ, രാത്രി 7 ന് സ്വരതാളലയസംഗമം, 9 ന് വിളക്ക്, 9.30 ന് നാടന്‍പാട്ട്, കൈകൊട്ടിക്കളി-ശ്രീഭദ്ര നാടന്‍പാട്ട് സംഘം കിടങ്ങൂര്‍, 10.30 ന് മേജര്‍സെറ്റ് കഥകളി.


ആറാം ഉത്സവദിനമായ 10ന്  രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍, 7ന് കട്ടച്ചിറ കാണിക്കമണ്ഡപത്തില്‍ നിന്നും വര്‍ണാഭമായ കാവടി ഘോയാത്ര ക്ഷേത്രത്തിലേക്ക്.7.30 ന് സംഗീത സദസ്-രാജീവ് കൊങ്ങാണ്ടൂര്‍, 8 ന് നാമജപലഹരി-വേലായുധം ഭക്തജന സംഘം കിടങ്ങൂര്‍, 9 ന് കട്ടച്ചിറ കാവടി ഘോഷയാത്ര ക്ഷേത്രത്തിലെത്തിയശേഷം കാവടി അഭിഷേകം,9.15ന്് ചിന്തുപാട്ട്- ഉണ്ണിയേടത്ത് വനിതാ ചിന്ത് സംഘം അങ്കമാലി, 10 ന് ശ്രീബലി, 12 ന്  ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, 1.30 ന് ഓട്ടന്‍തുള്ളല്‍-സജീവ്‌നാഥ് കുമ്മണ്ണൂര്‍, വൈകിട്ട് 4.30 ന് ചാക്യാര്‍കൂത്ത്, 5.30 ന് കാഴ്ചശ്രീബലി, തിരുമുമ്പില്‍ വേല, 6.20 ന് ദീപാരാധന, 7 ന് മയൂരനൃത്തം, ഡ്രംസോളോ-ഹര്‍ഷ് മാധവ്, തിരുവാതിരകളി, 7 ന് കഥകളി, 8.30 ന് തിരുമുമ്പില്‍ സേവ, കേളി, 8.30 മുതല്‍ ഫ്ളൂട്ട് വയലിന്‍ ഫ്യൂഷന്‍, 10.30 ന് വിളക്ക്, സംഗീതസദസ്- മൂഴിക്കുളം ഹരികൃഷ്ണന്‍.

ഏഴാം ഉത്സദിനമായ 11ന്  രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍,11.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30 ന് ചാക്യാര്‍കൂത്ത്, 5.30 ന് ഭജന്‍സ-ശിവശങ്കരി ഭജന്‍സ് തൊടുപുഴ, കാഴ്ചശ്രീബലി, തിരുമുമ്പില്‍ സേവ, 6.30 ന് വടക്കുംദേശ താലപ്പൊലി, തിരുവാതിരകളി, 7 ന് സംഗീതസദസ്- ഡോ. ഏറ്റുമാനൂര്‍ പ്രശാന്ത് വി.കൈമള്‍, തിരുമുമ്പില്‍ സേവ, കേളി, കൊമ്പുപറ്റ്, മയൂരനൃത്തം, മേജര്‍സെറ്റ് പഞ്ചവാദ്യം, 9.30 ന് സംഗീതാര്‍ച്ചന-ഗോകുല്‍ ഗോപകുമാര്‍,പ്രശാന്ത് പുതുക്കരി, 12 ന് വിളക്ക്.

ഏട്ടാം ഉത്സവദിനമായ 12ന്  രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍,8ന് ശ്രീബലി, സ്പെഷ്യല്‍ പഞ്ചാരിമേളം-തേരോഴി രാമക്കുറുപ്പും സംഘവും, 12 ന് ഉത്സവബലി, ആധ്യാത്മിക പ്രഭാഷണം-അമ്പലപ്പുഴ ശ്രീകുമാരവര്‍മ,1.30 ന് ഉത്സവബലി ദര്‍ശനം, 2 ന് പാലാ കെ.ആര്‍. മണിയുടെ ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4 ന് ചാക്യാര്‍കൂത്ത്, 5 ന് തിരുവാതിരകളി, 5.30 ന് കാഴ്ചശ്രീബലി, ഉത്തമേശ്വരം താലപ്പൊലിയും മയില്‍വാഹനം എഴുന്നള്ളത്തും, 5.30 ന് സംഗീതസദസ് -എന്‍.എന്‍ മോനിച്ചന്‍ കൈപ്പുഴ, 6.30 ന് നടനമോഹനം, 7.30 ന് സംഗീതസദസ്- കലാശ്രീ വിനോദ്്, തിരുമുമ്പില്‍ സേവ, മയൂരനൃത്തം, 9.30 മുതല്‍ തമിഴ് തെന്നിശൈ മ്യൂസിക്കല്‍ ഫ്യൂഷന്‍-രാഗം മ്യൂസിക്കല്‍ വേള്‍ഡ് കോയമ്പത്തൂര്‍, 11 ന് വലിയവിളക്ക്, വലിയകാണിക്ക.


പള്ളിവേട്ട ഉത്സവദിനമായ 13ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍,8 ന് ശ്രീബലി, 12 ന് ആധ്യാത്മിക പ്രഭാഷണം-ടി.എ മണി തൃക്കോതമംഗലം, ഉത്സവബലി, 1.30 ന് ഓട്ടന്‍തുള്ളല്‍, 1.30ന്  ്ഉത്സവബലി ദര്‍ശനം, വൈകിട്ട് 4 ന്  ചാക്യാര്‍കൂത്ത്, -പൈങ്കുളം നാരായണചാക്യാര്‍,5 ന് തിരുവാതിരകളി, 5.30 ന് മേജര്‍സെറ്റ് പഞ്ചവാദ്യം-ആനിക്കാട് ഗോപകുമാറും സംഘവും, തെക്കന്‍ദേശ താലപ്പൊലി, തിരുമുമ്പില്‍ വേല, 6 ന് തിരുവാതിരകളി, ഭക്തിഗാന തരംഗിണി-ലയതരംഗ് പാലാ, മയൂരനൃത്തം-കുമാരനെല്ലൂര്‍ മണി, 7.30 ന് കിടങ്ങൂര്‍ പഞ്ചാരി-പാറമേക്കാവ് അഭിഷേകും സംഘവും, 8 മുതല്‍ കുടമാറ്റം-തൃശൂര്‍ തിരുവമ്പാടി ദേവസ്വം, സംഗീതസദസ്- റെജി മാധവന്‍ കുമ്മണ്ണൂര്‍, 12 ന് പള്ളിവേട്ട എഴുന്നള്ളത്ത്.

ആറാട്ടുത്സവ ദിനമായ 14ന്   രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍,10 മുതല്‍ ആറാട്ടുമേളം-കിടങ്ങൂര്‍ രാജേഷും സംഘവും, 12 ന് ആധ്യാത്മിക പ്രഭാഷണം-തുളസീമുരളീധരന്‍ കിടങ്ങൂര്‍, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3.30 ന് തിരുവാതിരകളി, 4 ന് സംഗീതസദസ്- മറിയപ്പള്ളി ഗോപകുമാര്‍, 5 ന് കര്‍ണ്ണാട്ടിക് ഭജന്‍സ്-സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്, 4.30 ന് ചെമ്പിളാവ് പൊന്‍കുന്നത്ത് മഹാദേവക്ഷേത്ര കടവിലേക്ക് ആറാട്ടെഴുന്നള്ളത്ത്, തുടര്‍ന്ന് തിരു ആറാട്ട്, 6.30 ന് ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്, 9 ന് തൃക്കിടങ്ങൂരപ്പന്‍ സഹായനിധി വിതരണവും പ്രതിഭകളെ ആദരിക്കലും മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കും. 8.30 ന് പൊന്‍കുന്നത്ത് ക്ഷേത്രത്തില്‍ നിന്നും ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 9.30 ന് നാദലയ വാദ്യസമന്വയം. ചെമ്പിളാവ് ജംഗ്ഷനില്‍ ആറാട്ട് സ്വീകരണവും സമൂഹപ്പറയും, 12.30 ന് ആറാട്ടെതിരേല്്പ്, തുടര്‍ന്ന് അകത്തെഴുന്നള്ളത്ത്, ആനക്കൊട്ടിലില്‍ പറവയ്പ്പ്, കൊടിയിറക്ക്, ഭഗവാന് പഞ്ചവിംശതി കലശം, ശ്രീഭൂതബലി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments