Latest News
Loading...

കേസ് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടീമിനെ പ്രഖ്യാപിക്കണം




കാവുംകണ്ടം ദേവാലയത്തിന്റെ  ഗ്രോട്ടോ എറിഞ്ഞു തകര്‍ക്കപ്പെട്ട സംഭവം നടന്നിട്ട്  രണ്ടുദിവസം  കഴിഞ്ഞുവെന്നും പോലീസിന് പ്രതിയെ  പിടിക്കാന്‍ കഴിയാത്തത് ദുഃഖകരമാണെന്നും ബിജെപി ന്യൂനപക്ഷ മോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് റോജന്‍ ജോര്‍ജ്ജ് പറഞ്ഞു. കടനാടിന്റെ സാമുദായിക സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് നടന്നിട്ടുള്ളത്.  



ഈ കേസ് നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുകയില്ല... കഴിഞ്ഞ കുറെ കാലങ്ങളായി ഈ പ്രദേശങ്ങളില്‍ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു ഇവരുടെ കൃത്യമായ രേഖകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകള്‍ പഞ്ചായത്തില്‍ ഉണ്ടോ?നമ്മുടെ പോലീസ് സംവിധാനങ്ങള്‍ കൃത്യമായി പരിശോധനകള്‍ നടത്തുന്നുണ്ടോ? 


മാതാവിന്റെ ഗ്രോട്ടോയുടെ ചില്ല് തകര്‍ത്ത ക്രിമിനല്‍ കുറ്റവാളിയെ എത്രയും വേഗം കണ്ടെത്തണമെന്നും പ്രതിയെ കണ്ടെത്താന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പോലീസ് തേടണമെന്നും കേരളത്തില്‍ ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കേസ് നിസ്സാരവല്‍ക്കരിച്ച് പോയതുപോലെ ഈ കേസ് ആകാന്‍ അനുവദിക്കുകയില്ലെന്നും കാവുംകണ്ടം പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞു തകര്‍ത്ത കേസ് അന്വേഷിക്കാന്‍ പോലീസ് സ്‌പെഷ്യല്‍ ടീമിനെ പ്രഖ്യാപിക്കണമെന്നും റോജന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments