Latest News
Loading...

ഹാൻസ് ശേഖരം കണ്ടെത്തി



തീക്കോയി വാഗമൺ റോഡ് സൈഡിൽ ആറ് ചാക്ക് ഹാൻസ് ശേഖരം കണ്ടെത്തി. മംഗള ഗിരി ഒറ്റയിട്ടി റോഡിൽ 30 ഏക്കർ സമീപമാണ് റോഡ് സൈഡിലെ കലുങ്കിന് സമീപം 6 ചാക്കുകളിലായി ഹാൻസ് കണ്ടെത്തിയത്.

 

സമീപത്തെ പുരയിടത്തിലെ ഉടമസ്ഥനാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഇവ ആദ്യം കണ്ടത്. തുടർന്ന് ഈരാറ്റുപേട്ട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തീക്കോയി ഗ്രാമപഞ്ചായത്തംഗം രതീഷ് പി എസും ഈരാറ്റുപേട്ട പോലീസും ചേർന്ന് ഹാൻസ് അടങ്ങിയ ചാക്കുകൾ കണ്ടെടുത്തു. ലഹരിവസ്തുക്കൾ ഉപേക്ഷിച്ചതാണോ ഒളിപ്പിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. 


ലഹരിക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കിയതോടെ വാഹന സഞ്ചാരവും ആൾത്തിരക്കും കുറഞ്ഞ ഈ പ്രദേശത്ത് ഇവ ഒളിപ്പിച്ചു എന്നാണ് വിലയിരുത്തൽ. ഹാൻസിന് നിരോധനം ഉണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇവയുടെ ഉപയോഗം വ്യാപകമാണ്. 


ഉയർന്ന വിലയ്ക്ക് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചാക്ക് കണക്കിന് ഹാൻസ് കടത്തുന്നത് പതിവാണ്. ഇത്തരത്തിൽ എത്തിച്ചതാകാം ഇതെന്നാണ് കരുതപ്പെടുന്നത്. കണ്ടെത്തിയ ഹാൻസ് ശേഖരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments