പാതിവില തട്ടിപ്പ് സംഭവത്തില്‍ ഇരകളാക്കപ്പെട്ടവരുടെ സംഗമം ഈരാറ്റുപേട്ടയില്‍ നടന്നു. ഈരാറ്റുപേട്ടയിലെയും സമീപത്തെ എട്ടോളം പഞ്ചായത്തുകളിലെയും 200-ഓളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. അരുവിത്തുറ പള്ളിയ്ക്ക് സമീപത്തു നിന്നും ടൗണിലൂടെ നടത്തിയ പ്രകടനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പ്രതിഷേധ പ്രകടനം ടൗണ്‍ചുറ്റി ഈരാറ്റുപേട്ട വ്യാപാരഭവനില്‍ സമാപിച്ചു.
പ്രതിഷേധ യോഗം ഡോക്ടര്‍ സെലിന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.അനസ് മുഹമ്മദ് യോഗത്തില്‍ അധ്യ7ത വഹിച്ചു. നിയമ അവബോധ ക്ലാസ്സ് യോഗത്തിന്റെ ഭാഗമായി നടന്നു. വേണു കുമാര്‍, സജിത ഷിബു, ലിസി തുടങ്ങിയവര്‍ സംസാരിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയുള്ള അന്വേഷണത്തിനെതിരെയാണ് യോഗം പ്രതിഷേധിച്ചത്. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെകുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments