Latest News
Loading...

ഇന്നലെ കഞ്ചാവ് പിടികൂടി. ഇന്നിതാ കഞ്ചാവ് ചെടിയും



പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസുകാരൻ പിടിയിലായതിന് പിന്നാലെ കഞ്ചാവ് ചെടിയും കണ്ടെത്തി. മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം.



പ്രദേശവാസിയായ അജയൻ എന്നയാളാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. 



എക്സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

 


കഞ്ചാവ് ഉപയോഗിച്ചവർ വലിച്ചെറിഞ്ഞ അവശിഷ്ടത്തിൽ നിന്നാകാം ചെടി വളർന്നതെന്ന് കരുതപ്പെടുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം രൂക്ഷമാണെന്ന് തെളിയിക്കുന്ന സംഭവം കൂടിയാണിത്. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments