കളത്തുക്കടവ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ ഡൊമിനിക്, പാറക്കലിനെ മേലുകാവ് പഞ്ചായത്തിന് മുൻവശം പബ്ലിക് റോഡിൽ വച്ച് ആക്രമിച്ച കേസ്സിൽ പഞ്ചായത്ത് മെമ്പർ അജിത്ത് ജോർജ്ജിനെതിരെയുള്ള ക്രൈം 158/25-ാം നമ്പർ കേസ്സിൽ റിപ്പോർട്ട് സമ ർപ്പിക്കാൻ ഈരാറ്റുപേട്ട ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കൃഷ്ണപ്രഭൻ ആർ. മേലുകാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടു.
മൂന്നിലവ് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ അജിത്ത് ജോർജ്ജി നെതിരെ കേസ്സെടുത്തുവെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാത്ത സാഹചര്യ ത്തിൽ കേസ് മോണിട്ടർ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ ജോർജ്ജുകുട്ടി ജി. കടപ്ലാക്കൽ മുഖേന ജോൺസൺ പാറയ്ക്കൽ നൽകിയ ഹർജിയിലാണ് മജിസ്ട്രേറ്റ് കോടതി റിപ്പോർട്ടാവശ്യപ്പെട്ടത്. ലീഗൽ സർവ്വീസ് അഥോറിറ്റി മേലുകാവ് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടത്തിയ അദാലത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ജോൺസൺന്റെ ഇന്നോവാ കാറിൻ്റെ ചില്ല് തകർന്നിരുന്നു. ഹർജി 19-ാം തീയതി വീണ്ടും പരി ഗണിക്കും.
ഇതിനിടെ മൂന്നിലവ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തിയതിന് മെമ്പർക്കെതിരെ പരാതിയുണ്ടായിട്ടുണ്ട്. ജോൺസൺ തന്നെയാണ് ഇത് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. പഞ്ചായത്ത് വളപ്പിനുള്ളിൽ പൊതുജനങ്ങൾക്ക് തടസം സൃഷ്ടിച്ച് പഞ്ചായത്ത് അംഗം സമരം ചെയ്തത് സത്യപ്രതിജ്ഞ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments