പ്രവിത്താനത്തിന് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. പ്രവിത്താനം പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വ ദേശികളാണ് കാർ ഇടിച്ചുകയറി അപകടത്തിൽപെട്ടത്. ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്.
സ്കൂട്ടറിലുണ്ടായിരുന്ന ഇബ്രാഹിം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുണ്ട്. കാൽ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. തലയ്ക്കും ഗുരുതര പരിക്കുണ്ട്. ഇരുവരെയും പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.
സ്‌കൂട്ടർ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്. ഇയാൾ വെൺമണി സ്വദേശിയാണ്. ഭര ണങ്ങാനത്തേയ്ക്ക് പോകുംവഴിയാണ് അപകടം. ഇടിയെ തുടർന്ന് നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌ററിലും ഇടിച്ചുകയറി.
![]() |
മരണപ്പെട്ട ഇബ്രാഹിം |
വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് സജി എസ് തെക്കേലിൻ്റെ നേതൃത്വത്തിൽ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ വർത്തനം നടത്തി. പാലായിൽ നിന്നും പോലീസ് സംഘവും സ്ഥലത്തെത്തി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി റോ ഡിൽ പരന്ന രക്തം കഴുകിമാറ്റി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments