Latest News
Loading...

മരങ്ങാട്ടുപിള്ളി ടൗൺ സൗന്ദര്യവത്കരണം നടത്തി



മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വീസ് സഹകരണ ബാങ്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി, സ്നേഹധാര ഓട്ടോ ബ്രദേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി ടൗൺ സൗന്ദര്യവത്കരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ് ഉദ്ഘാടനം ചെയ്തു. 


ബ്ലോക്ക് മെമ്പർ ജോൺസൺ ജോസഫ് പുളിക്കീൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു, സ്ഥിരംസമിതി അംഗങ്ങളായ സിറിയക് മാത്യു, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, 


ബോർഡ് മെമ്പർമാരായ അജികുമാർ മറ്റത്തിൽ, ജിജോ കെ ജോസ്, ജോണി എബ്രഹാം, ജോസഫ്, അഗസ്റ്റ്യൻ, ബിനീഷ് ഭാസ്കരൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് മാർട്ടിൻ അഗസ്റ്റിൻ, സെക്രട്ടറി റ്റി പി ജോസ്, സ്നേഹധാര ഓട്ടോ ബ്രദേഴ്സ് സൊസൈറ്റി പ്രസിഡന്റ് ജോയി പുറത്തേട്ട് തുടങ്ങിയവർ പ്രസംഗിച്ചു. പൂച്ചെടികളുടെ പരിപാലനം വ്യാപാരി വ്യവസായിയും സ്നേഹധാര സൊസൈറ്റിയും ചേർന്ന് നടത്തും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments