Latest News

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



പാലാ തൊടുപുഴ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പിഴക് സ്വദേശി ചൂരപ്പട്ടയില്‍ സജ്ഞു ബേബിയാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം. 



കാറിന്റെ മുന്‍വശത്ത് ഡ്രൈവര്‍ സൈഡില്‍ ബൈക്കിടിച്ചായിരുന്നു അപകടം. കാര്‍ മറ്റൊരുവാഹനത്തെ മറികടക്കുമ്പോള്‍ എതിരെവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ വശവും അപകടത്തില്‍ തകര്‍ന്നു. 

 

ബൈക്ക് പൂര്‍ണമായും തകര്‍ന്നു. സജ്ഞുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സജ്ഞുവിന്റെ മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments