മുണ്ടക്കയം ടൗണില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂര്‍ക്കാവ് സ്വദേശി മൂലയില്‍ അജിത്ത് (23) ആണ് മരിച്ചത്. പാലൂര്‍ക്കാവ് സ്വദേശി നെല്ലിയാനിയില്‍ സിബിച്ചന്റെ മകന്‍ ഷൈനെ പരുക്കുകളോടെ പാലാ മാര്‍ ശ്ലീവ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുണ്ടക്കയം ടൗണില്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപം വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിര്‍ ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
മറ്റൊരു അപകടത്തില്‍ പൈക കൊച്ചുകൊട്ടാരം ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മല്ലികശേരി സ്വദേശി ജിസ്‌നി കെ മാത്യുവിനു പരുക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇവരെ മാര്‍ ശ്ലീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments