Latest News
Loading...

കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ രൂപീകരണവും തിരഞ്ഞെടുപ്പും



കത്തോലിക്കാ കോൺഗ്രസ് സഭയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണെന്നും യുവജനങ്ങൾ കടന്നുവരുമ്പോൾ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തന മേഖലകളിൽ കൂടുതൽ ഊർജ്ജസ്വലമാകും എന്നും ആർച്ച് പ്രീസ്റ്റ് റവറന്റ് ഫാദർ ഡോക്ടർ തോമസ് മേനാച്ചേരിൽ. കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ കുറവിലങ്ങാട് ഫൊറോനാ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഫൊറോന പ്രസിഡന്റ് നിധീഷ് മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേൽ ജോൺ നിധിരീ മുഖ്യപ്രഭാഷണം നടത്തി. 
 ഗ്ലോബൽ വൈസ് പ്രസിഡന്റ് ആൻസമ്മ സാബു , രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം , യൂത്ത് കൗൺസിൽ രൂപത ജനറൽ കോർഡിനേറ്റർ  അജിത് അരിമറ്റം, രൂപത സെക്രട്ടറി എഡ്‌വിൻ പാമ്പാറ, ജോൺ ആര്യപ്പള്ളി ൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 


രൂപത യൂത്ത് കോർഡിനേറ്റർമാരായ ക്ലീന്റ് അരീ പ്ലാക്കൽ, ജിനു മുട്ടപ്പള്ളിയിൽ, സെബസ്റ്റ്യൻ തോട്ടം, ജിനു നന്തികാട്ട് പടവിൽ എന്നിവർ നേതൃത്വം നൽകി.കുറവിലങ്ങാട് മേഖലയിലെ യൂണിറ്റ് പ്രസിഡന്റ്മാരുടെ നേതൃത്വത്തിൽ യൂത്ത് കൗൺസിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.


കുറവിലങ്ങാട് ഫോറോന യൂത്ത് കൗൺസിൽ ഭാരവാഹികളായി ഷിജോ ചെന്നേലിൽ ജനറൽ കോർഡിനേറ്ററായി 5 അംഗ  കമ്മിറ്റിയെയും തിരഞ്ഞെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments