സമൂഹത്തില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം ഭീതി ഉളവാക്കുന്നതാണ്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നും വരുന്ന ഭയമുളവാക്കുന്നു വാര്‍ത്തകള്‍ ലഹരിയുടെ ഭീകരത വ്യക്തമാക്കുന്നു.പുതുതലമുറയെ കാര്‍ന്ന് തിന്നുന്ന ലഹരിയുടെ പിടിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമെന്ന് കേരളാ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ആദര്‍ശ് മാളിയേക്കല്‍ പറഞ്ഞു.
ഒരു വ്യക്തിയെ കൊന്നാലും താങ്കള്‍ക്കെതിരെ കേസെടുക്കില്ല എന്നു പോലും പറയാനുള്ള ധൈര്യം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍, അത് നമ്മുടെ നാട്ടിലെ നിയമ സംവിധാനങ്ങളുടെ പോരായ്മ തന്നെയാണ്. നിലവിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതി കൂടുതല്‍ കര്‍ക്കശമേറിയ നിയമങ്ങള്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അത്യാവശ്യമാണ്. ഏതു തെറ്റ് ചെയ്യുന്ന വ്യക്തിക്കും രക്ഷപ്പെടാം എന്ന സ്ഥിതി നമ്മുടെ നിയമ സംവിധാനത്തിന്റെ പോരായ്മയാണ്. സഹപാഠിയായ വിദ്യാര്‍ത്ഥിയെ തലയ്ക്കടിച്ചു കൊന്ന പ്രതികളെ പോലും പരീക്ഷ എഴുതുന്നതിന് പോലീസ് സംരക്ഷണം നല്‍കേണ്ടി വന്ന ഗതികേട് നമ്മുടെ നിയമ സംവിധാനത്തിന്റെ വീഴ്ചയാണ്.
മനുഷ്യമനസിനെ മരവിപ്പിക്കുന്ന രീതിയില്‍ കൊല നടത്തുന്നവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം. എങ്കില്‍ മാത്രമേ വഴിതെറ്റുന്ന പുതുതലമുറയെ സംരക്ഷിക്കാന്‍ കഴിയു.നമ്മുടെ നാട്ടില്‍ കൊലപാതകികള്‍ക്ക് ലഭിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് എന്നത് വലിയ വീഴ്ച്ച തന്നെയാണ്.ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ചെറിയ പിഴയടച്ച് കേസില്‍ നിന്നും പുറത്തു വന്നു വീണ്ടും ഈ സമൂഹത്തില്‍ ജീവിക്കാം എന്നതാണ് കൂടുതല്‍ ആളുകളെ ലഹരി ഉപയോഗത്തിലേക്കും അതിന്റെ വില്പനയിലേക്കും എത്തിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.
ദൈവത്തിന്റെ സ്വന്തം നാട് എന്ന നമ്മുടെ അഭിമാനം നിലനില്‍ക്കണമെങ്കില്‍ നിയമ സംവിധാനങ്ങളില്‍ സമൂലമായ മാറ്റവും ഒരുമിച്ച് നിന്നുള്ള ബോധവല്‍ക്കരണവും അത്യാവശ്യമാണെന്നും കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ആദര്‍ശ് മാളിയേക്കല്‍ അഭിപ്രായപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments