തലപ്പലം ഗ്രാമ പഞ്ചായത്തിൽ ഇടതു ബിജെപി ബന്ധം മറ നീക്കി പുറത്ത് വന്നതായി യുഡിഎഫ്. ഇന്ന് നടന്ന ലൈബ്രറി എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സാരഥിയായി അനുപമ വിശ്വനാഥും ഇടതു പക്ഷത്തിൽ നിന്ന് ബിജു കെ എസും മത്സരിച്ചു.
ബിജെപി മത്സരിക്കാതെ ബിജു കെ.എസിന് പിന്തുണ കൊടുത്തു.സ്വതന്ത്ര അംഗവും ബിജു കെ.എസിനെ പിന്തുണച്ചു.രണ്ട് അംഗങ്ങൾ കമ്മിറ്റിയിൽ എത്തിയതുമില്ല.UDF ലെ മുഴുവൻ അംഗങ്ങളുടെ പിന്തുണയോടെ അനുപമ വിശ്വനാഥ് തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോറം തികയാതിരിക്കാൻ ഇടതു-ബിജെപി ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments