പ്രവിത്താനം തിരുഹൃദയകപ്പേളയിലെ തിരുനാളിനോടനുബന്ധിച്ച് മതസൗഹാർദ്ദ ത്തിൻ്റെ ഭാഗമായി പ്രവിത്താനം ഫൊറോനാ പള്ളി വികാരി വെ.റെ.ഫാദർ ജോർജ്ജ് വേളൂപ്പറമ്പിലച്ചൻ്റെ നേത്യത്വത്തിൽ അന്തീനാട് ശ്രീ മഹാദേവക്ഷേത്രം ഭാരവാഹികളെ സന്ദർശിച്ച് സ്നേഹോപകാരം നൽകി ആശംസകൾ പങ്കിട്ടു. ഞായറാഴ്ചയാണ് കപ്പേളയിലെ തിരുനാൾ. ഇത്തവണ തിരുനാളും ഉത്സവവും അടുത്തടുത്ത ദിവസങ്ങളിൽ വന്നതിനെ തുടർന്നാണ് ക്ഷേത്ര ഭാരവാഹികൾക്ക് ആശംസകൾ മായി പള്ളിയിൽ നിന്നും എത്തിയത്.
ക്ഷേത്രം ഭാരവാഹികളായ മനോജ് കീപ്പാറ, പി കെ മാധവൻ നായർ, സുബ്രമണ്യൻ നായർ, ഗോപാലക്യഷ്ണൻ, ബിജു പാറപ്പുറം, സതീശ് പടിഞ്ഞാക്കൽ, പ്രവീൺ, പ്രവിത്താനം ഫൊറോനാ പള്ളി കൈക്കാരൻന്മാരായ ജോണി പൈക്കാട്ട്, ജിമ്മിച്ചൻ ചന്ദ്രൻ കുന്നേൽ, മാത്തച്ചൻ പുതിയിടം, ജോബ് വെള്ളേപ്പള്ളി, വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേൽ, സണ്ണി കണ്ണംകുളം എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments