Latest News
Loading...

നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി ഈരാറ്റുപേട്ട കിസ്‌കോ ലാബിലും



പെരിഫറല്‍ നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ വിലയിരുത്തുന്ന രോഗ പരിശോധന നിര്‍ണയമാര്‍ഗമായ നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി, കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സംരംഭമായ ഈരാറ്റുപേട്ടയിലെ കിസ്‌കോ ഡയഗ്നോസ്റ്റിക് സെന്ററില്‍ ആരംഭിക്കുന്നു. വെള്ളിയാഴ്ച (28.02.25) രാവിലെ 10ന് ലാബ് അഹ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റാ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം നിര്‍വഹിക്കും. 

ഉദ്ഘാടന യോഗത്തില്‍ കിസ്‌കോ ബാങ്ക് പ്രസിഡന്റ് എംഎസ് ശശിധരന്‍നായര്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷെഫീന അമീന്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീന ജെയിംസ്, കിസ്‌കോ ലാബ് കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ.മനു ജോസഫ്, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. തോമസ് വി.റ്റി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. ബിനു പുളിക്കക്കണ്ടം, കെ. അജി, കെ.ആര്‍ ബാബു, ക്ലീറ്റസ് ചാക്കോ, സണ്ണി പുരയിടം, ബിന്നി അബ്രാഹം, ജോസുകുട്ടി പി.എം, ജോസുകുട്ടി പി.എം, ബിന്ദു സുരേഷ്, വിനീത സതീഷ്, മിനു ചാള്‍സ്, ഹരിലാല്‍ എ.കെ. , കിസ്‌കോ പിആര്‍ഒ അജീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. 



പ്രമേഹം, വിറ്റമിന്‍ കുറവുകള്‍, തൈറോയിഡ്, മദ്യഉപയോഗ വൈകല്യം, എച്ച്‌ഐവി പോലുള്ള വൈറസുകളില്‍ നിന്നോ ബാക്ടീരിയകളില്‍ നിന്നോ ഉണ്ടാകുന്ന അണുബാധ, കീമോതെറാപ്പി മരുന്നുകള്‍, ആഘാതം മൂലം ഞരമ്പുകള്‍ക്ക് നേരിട്ട പരിക്ക് തുടങ്ങിയവ നാഢീചാലകനിര്‍ണയം വഴി കണ്ടെത്താം. ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധരായ ടെക്‌നീഷ്യന്‍മാരുടെ മേല്‍നോട്ടത്തില്‍ പരിശോധനാഫലങ്ങള്‍ ലഭ്യമാക്കുന്ന കിസ്‌കോ ലാബില്‍ സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുന്നത്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments