കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് സംരംഭമായ കിസ്കോ ഡയഗ്നോസ്റ്റിക് സെൻ്റർ ഈരാറ്റുപേട്ടയിൽ നേർവ്വ് കണ്ടക്ഷൻ സ്റ്റഡിയുടെ (N.C.V) പ്രവർത്തന ഉദ്ഘാടനം നടത്തി. കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് എം.എസ്. ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷെഫ്‌ന അമീൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. P.R.O അജീഷ് ചന്ദ്രൻ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ഹരിലാൽ എ.കെ. കൃതജ്ഞതയും അർപ്പിച്ചു.
പേശികളെയും ചലനത്തെയും നിയന്ത്രിക്കുന്ന മോട്ടോർ നാഡികൾ, തല ച്ചോറിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന സെൻസറി നാഡികൾ തുടങ്ങിയ പെരി ഫെറൽ നാഡിവ്യവസ്ഥയ്ക്കുണ്ടാകുന്ന രോഗാവസ്ഥയെ നിർണ്ണയിക്കുന്ന പരി ശോധനയാണ് നെർവ് കണ്ടക്ഷൻ സ്റ്റഡി എന്ന് ഡോ. മനു ജോസഫ് റോഡിയോളജിസ്റ്റ് കിസ്കോ ലാബ് വിശദീകരിച്ചു.
വാർഡ് കൗൺസിലർ ലീന ജയിംസ് മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. തോമസ് വി.റ്റി., അഡ്വ. ബിനു പുളിയ്ക്കക്കണ്ടം, കെ. അജി, കെ.ആർ ബാബു, ക്ലീറ്റസ് ചാക്കോ, സണ്ണി പുരയിടം, ബിന്നി അബ്രാഹാം, ജോസ്‌കുട്ടി പി.എം., ബിന്ദു സുരേഷ്, ശ്രീമതി വിനീത സതീഷ്, മിനു ചാൾസ്, ബാങ്ക് സെക്ര ട്ടറി ഷീജ സി. നായർ, മാനേജർ ജാൻസി ടോമി എന്നിവർ ആശംസകൾ അർപ്പിച്ചു.
0 Comments