ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ നിർമ്മിക്കുന്ന വയോജന സൗഹൃദ ഓപ്പൺ ജിമ്മിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലാ പൊൻകുന്നം ഹൈവേയിൽ പൂവരണി പള്ളിക്ക് സമീപമാണ് ഓപ്പൺ ജിം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ജിമ്മിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിൻസി മാർട്ടിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി പഞ്ചായത്ത് മെമ്പർമാരായ സാജോ പൂവത്താനി, ബിജു കുമ്പളം ന്താനം, ബിജു തുണ്ടിയിൽ,ബിന്ദു ശശികുമാർ,ബിനോയി നരി തൂക്കിൽ, ജോർജുകുട്ടി മാളിയേക്കൽ, സിബി ലൂക്കോസ് , എലിക്കുളം ജയകുമാർ, ശ്രീലത ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments