Latest News
Loading...

വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്



പാലാ : സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ  ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു. സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



ആംബുലൻസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകുന്നേരം 6 ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ്. ര ൻജീത്ത്ജീ മീനാഭവൻ അധ്യക്ഷനായിരിക്കും.



പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് ആംബുലൻസ് വാങ്ങിയത്.പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൂതന ആശുപത്രി ഉപകരണങ്ങളും വീൽചെയറുകളും ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നവീകരിക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ടാണ്ഇതിനായി വിനിയോഗിച്ചത്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments