ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍ നിന്നും കൂറ്റന്‍ കല്ലുകള്‍ റോഡിലേയ്ക്ക് ഉരുണ്ടുവീണു. കാരികാട് ടോപ്പിന് താഴ് ഭാഗത്ത് കുറ്റിയാലപ്പുഴ റിസോര്‍ട്ടിന് സമീപം റോഡിന്റെ മുകള്‍വശത്തുനിന്നുമാണ് വലിയപാറ റോഡില്‍ വീണത്.
ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കൂറ്റന്‍ കല്ലു റോഡില്‍ പതിച്ചു പല കഷണങ്ങളായി ചിതറി. ഏറെ നേരം റോഡില്‍ ഗതാഗതം അനുഭവപ്പെട്ടു. കല്ലുകള്‍ റോഡിന് സൈഡിലേയ്ക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
പഞ്ചായത്ത് അംഗങ്ങളായ രതീഷ് പി.എസ്, മോഹനന്‍ കുട്ടപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി. മഴക്കാലത്ത് ഈ റോഡില്‍ പലയിടത്തും കല്ലുകള്‍ ഉരുണ്ടുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ അപകടകരമായ കല്ലുകള്‍ സംബന്ധിച്ച് അധികാരികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments