ഈരാറ്റുപേട്ട നടക്കലിൽ കാർ വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കൊണ്ടൂർ നെല്ലൻകുഴിയിൽ ആദർശ് അഗസ്റ്റിനാണ് (36) കാർ ഓടിച്ചിരുന്നത്. ഇയാളുടെ രക്ത പരിശോധനിയിൽ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. അപകടകരമായി വാഹനമോടിച്ച് മരണം സംഭവിച്ചതിന് ആദർശിനെതിരെ കേസെടുത്തു. ബി.എൻ.എസ്. 281, 105 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. എറണാകുളം കേന്ദ്രമായി ഊബർ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ആദർശ്. ആനിയിളപ്പിലുള്ള സുഹൃത്തിനെ കൊണ്ടുപോയി വിടാൻ പോകും വഴിയായിരുന്നു അപകടം .
നടയ്ക്കൽ മഠത്തിൽ അബ്ദുൽ ഖാദർ (52) ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ നടക്കൽ കൊല്ലംകണ്ടം ഭാഗത്താണ് അപകടമുണ്ടായത്. അബ്ദുൽ ഖാദറിന്റെ ഖബറടക്കം നടത്തി. അബ്ദുൽ ഖാദറിനൊപ്പം ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്ന പുത്തൻപറമ്പിൽ മാഹീൻ പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments