Latest News
Loading...

KSRTC ഉല്ലാസയാത്ര ബസ് മറിഞ്ഞ് അപകടം



മുണ്ടക്കയം പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്നുപേർ മരിച്ചു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.



34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം, ബ്രേക്ക് നഷ്ട്ടപെട്ട ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്‌ചയിലേക്ക് പോയെന്നാണ് വിവരം.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments