പാലാ പൊന്‍കുന്നം റോഡില്‍ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ച് മറിഞ്ഞ് യുവതിയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9 മണിയോടെ പൂവരണിയ്ക്ക് സമീപം നയാര പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്. പൈക സ്വദേശിനി നീതുവിനാണ് പരിക്കേറ്റത്.
റോഡരികില്‍ ഹസാര്‍ഡസ് ലൈറ്റ് തെളിച്ച് നിര്‍ത്തിയിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പൊടുന്നനെ റോഡിലേയ്ക്ക് കയറിയതാണ് അപകടത്തിനിടയാക്കിയത്. കാറില്‍തട്ടിയ സ്‌കൂട്ടറില്‍ നിന്നും നീതു റോഡിലേയ്ക്ക് തെറിച്ചുവീണു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
സ്‌കൂട്ടര്‍ റോഡിന്റെ വശത്തേയ്ക്ക് തെറിച്ചുപോയി. അപകടദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നീതുവിന് ഗുരുതര പരിക്കുകളില്ല. സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പാലായില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന നീതു വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments