പാലാ ഫുഡ് ഫെസ്റ്റ് ആശംസകളുമായി മന്ത്രി റോഷി അഗസ്റ്റ്യൻ . പാലാ ഫുഡ് ഫെസ്റ്റിൻ്റെ രണ്ടാം ദിവസം മുഖ്യാതിഥി ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജോൺ ദർശന അദ്ധ്യക്ഷനായിരുന്നു.
വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, വി.ജെബേബി വെള്ളിയേപ്പള്ളി, എം സി എബ്രാഹം, ബിജി ജോ ജോ, ജോസിൻ ബിനോ, മായാ പ്രദീപ്, എബി സൺ ജോസ്, ഫ്രഡി ജോസ്, അൽഫോൻസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശീയ അവാർഡ് ജേതാവ് വി.ജെബേബിയെ മന്ത്രി റോഷി അഗസ്റ്റ്ര്യൻ ആദരിച്ചു. തുടർന്ന് ഗാനമേളയും നടന്നു. ഭക്ഷ മേള ഡിസംബർ 10 വരെ ഉണ്ടായിരിക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments