കാവുംകണ്ടം പള്ളിയിലെ പുൽക്കൂട് വളരെ ശ്രദ്ധേയമായി. കുന്നിൻ ചെരിവിന്റെ പശ്ചാത്തലത്തിൽ പുൽക്കൂടും കൊട്ടാരവും ആട്ടിടയന്മാരും മാലാഖമാരും സമന്വയിപ്പിച്ചുകൊണ്ടുള്ള പുൽക്കൂട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. പുൽക്കൂട്ടിലെ വെള്ളച്ചാട്ടവും വൈദ്യുത ദീപാലങ്കാരവും പുൽക്കൂടിനെ വർണ്ണാഭമാക്കി.
പുൽക്കൂടിന്റെ ഭംഗി ആസ്വദിക്കാൻ ധാരാളം പേർ പുൽക്കൂട് സന്ദർശിക്കുന്നു.കഴിഞ്ഞ ഒരു മാസമായി ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് പുൽക്കൂട് .വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ ലൈജു ജോസ് താന്നിക്കൽ ,തോമസ് ആണ്ടുക്കുടിയിൽ , മാത്യു ആണ്ടുക്കുടിയിൽ, ലിയോ വട്ടക്കാട്ട്,ജോയൽ വട്ടക്കാട്ട്, നെൽസൺ കുമ്പളാങ്കൽ, ജോയൽ താന്നിക്കൽ ,ജിത്തു കുന്നുംപുറം തുടങ്ങിയവർ പുൽക്കൂട് നിർമ്മാണത്തിന് നേതൃത്വം നൽകി.
ഇടവകയിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ പുൽക്കൂട് മത്സരത്തിൽ ധാരാളം പേർ പങ്കെടുത്തു..വൈവിധ്യമാർന്നതും മനോഹരവുമായ ' പുൽക്കൂടുകൾ മത്സരത്തിന് ഉണ്ടായിരുന്നു.മത്സരത്തിൽ എമ്മാനുവൽ ഫ്രാൻസിസ് കോഴിക്കോട്ട് .,ബെന്നി കുന്നേൽ & മാനി ചിറപ്പുറത്തേൽ, അജോ ബാബു വാധ്യാനത്തിൽ തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments