ഹൃദയശസ്ത്രക്രിയ സമയത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന കാർഡിയാക് സ്റ്റിമുലന്റ് ആയ മെഫെൻ്റർമൈൻ ഇഞ്ചക്ഷൻ ആം ബ്യൂളുകളുമായാണ് പാലാ സ്വദേശി കാർത്തിക് ബിനു പിടിയിലായത്. കഞ്ചാവിനും മറ്റ് ലഹരിക്കും പകരമായി ശരീരത്തിൽ കുത്തിവയ്ക്കുന്നതിനാണ് ഈ മരുന്ന് ദുരുപയോഗം ചെയ്യുന്നത്.
ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൈവശം വയ്ക്കാൻ പാടില്ലാത്ത ഈ മരുന്നിന്റെ 99 ബോട്ടിലുകളാണ് കണ്ടെത്തിയത്. അന്യസംസ്ഥാനത്ത് നിന്നും കൊറിയർ വഴി എത്തിച്ച മരുന്ന് കൊറിയർ സ്ഥാപനത്തിൽ നിന്നും കൈപ്പറ്റി പുറത്തിറങ്ങുമ്പോഴാണ് എക്സൈസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊറിയർ വഴി ഇത്തരത്തിൽ മരുന്ന് എത്തിക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ച തുടർന്നാണ് തുടർച്ചയായ നിരീക്ഷണങ്ങൾ നടത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്. 140 രൂപ വിലയുള്ള മരുന്ന് 600 രൂപയ്ക്കാണ് കാർത്തിക് വിറ്റിരുന്നത്. പ്രിസ്ക്രിസ്പ്ഷൻ വേണ്ട മരുന്നുകൾ അനധികൃതമായി കൈവശം വയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് പ്രകാരം മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇത് അറിയാതെയാണ് പലരും ഇത്തരം മരുന്നുകൾ കൈകാര്യം ചെയ്യുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്‌ടർ ഫിലിപ്പ് തോമസ്, കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരായ ബബിത, താര, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ് ജോസഫ്, ഷിബു ജോസഫ്, രതീഷ് കുമാർ പി, തൻസീർ ഇ എ, മനു ചെറിയാൻ, ഡ്രൈവർ സുരേഷ് ബാബു എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments