കോട്ടയം സർഫാസി നിയമത്തിൻ്റെ മറവിൽ വായ്‌പ എടുക്കുന്നവരുടെ കുത്തി ന് പിടിച്ച് പണം വാങ്ങുന്ന ന്യൂജെൻ ബാങ്കിൻ്റെ കുമ്പിനിടിക്കുന്ന കോടതി ഉത്തരവ് സമ്പാദിച്ച് വായ്‌പക്കാരൻ. വായ്‌പ അടവ് മുടങ്ങി എന്നാരോപിച്ച് ഗൃഹനാഥനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ കോടതി ഉത്തരവ് വാങ്ങിയ ബാങ്കിനെതിരെ ഗൃഹനാഥൻ നൽകിയ പരാതിയിൽ ബാങ്കിൻ്റെ ഓതറൈസ്‌ഡ് ഓഫീസർക്കെതിരെ സർഫാസി നിയമ പ്രകാരം കളവായി കേസ് ഫയൽ ചെയ്തതിന് ക്രിമിനൽ കേസെടുക്കാൻ ആജ്ഞാപിച്ച് കോട്ടയം ചീഫ് ജുഡീ ഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ബജാജ് ഫിനാൻസ് ലിമിറ്റഡ് ബാങ്കിൽ നിന്നും 2016-0മാണ്ടിൽ വായ്‌പയെടുത്ത പാലാ സ്വദേശി വായ്‌പ അടച്ചുവരവെ കൊറോണ വ്യാപനത്തിന്റെ കാലയളവിൽ വായ്‌പ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തി എന്നാ രോപിച്ച് ബാങ്ക് അധികാരികൾ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോട തിയിൽ നിന്നും ഒഴിപ്പിക്കൽ ഉത്തരവ് വാങ്ങി, അഡ്വക്കേറ്റ് കമ്മീഷണർ സഹിതം വീട്ടിലെത്തിയപ്പോഴാണ് പ്രവാസിയായ ഗൃഹനാഥന് ബാങ്കിൻ്റെ കൊള്ള ബോദ്ധ്യ പ്പെട്ടത്. 216 തവണ ഇ.എം.ഐ. സമ്മതിച്ച് വായ്‌പയെടുത്ത ഗൃഹനാഥൻ അറി യാതെ കൊറോണ വ്യാപനത്തിന് ശേഷം ബാങ്ക് ഏകപക്ഷീയമായി പലിശനി രക്ക് കൂട്ടുകയും ഇ.എം.ഐ. തവണ 475 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ മൊറൊട്ടോറിയം സമയത്തെ വായ്‌പ തവണകൾ പ്രത്യേക വായ്‌പയായി മാറ്റി ഭീമമായ പലിശ വാങ്ങുകയും ചെയ്‌ത ശേഷമാണ് ബാങ്ക് വായ്‌പ എൻ.പി. എ. ആയി എന്നാരോപിച്ച് വായ്‌പക്കാരന് നോട്ടീസ് അയച്ചത്.
നോട്ടീസിന് വായ്‌പ എടുത്തയാൾ ക്യത്യമായ മറുപടി നൽകിയെങ്കിലും ആയത് മറച്ചുവച്ച ശേഷം പത്രത്തിൽ പരസ്യം നൽകി എന്നവകാശപ്പെട്ട ബാങ്ക് സർഫാസി നിയമപ്രകാരം ഗൃഹനാഥനെയും കുടുംബത്തെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യ പ്പെട്ട് കോട്ടയം സി.ജെ.എം. കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ചു. അതേ ത്തുടർന്ന് വായ്‌പയെടുത്തയാൾ അഭിഭാഷകൻ മുഖേന ബാങ്കിനെതിരെ ഡി.ആർ.ടിയിൽ സമീപിച്ചപ്പോൾ സർഫാസി കേസ് ഉപേക്ഷിച്ചു . എന്നാൽ വായ്‌പയെടുത്തയാൾ തന്നെ ചതിച്ച ബാങ്കിൻ്റെ കൊള്ള ക്ഷമിക്കാൻ തയ്യാറായില്ല. തുടർന്ന് വായ്‌പക്കാരൻ്റെ ഭാര്യ ക്രിമിനൽ നടപടി നിയമം 340-ാം വകുപ്പ് പ്രകാരം നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നു മനസ്സിലാക്കിയ കോടതി കളവായ അവകാശവാദം ഉന്നയിച്ച് സർഫാസി നടപടി പ്രകാരം കോടതിയെ സമീപിച്ച ബജാജ് ഫിനാൻസ് ലിമിറ്റഡിൻ്റെ ഓതറൈസ്‌ഡ് ഓഫീ സർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകി ഉത്തരവായി.
സർഫാസി നിയ മത്തെ ദുരുപയോഗം ചെയ്‌ത് വായ്‌പ എടുക്കുന്നവരെ ദുരിതത്തിലാക്കുന്ന ബാങ്കി നെതിരെ കനത്ത താക്കീതാണ് ക്രിമിനൽ കേസെടുക്കുവാൻ ഉത്തരവിട്ടതുവഴി കോടതി നൽകിയിട്ടുള്ളത്. കേരളത്തിൽ ഇതാദ്യമായിട്ടാകും ബാങ്കിനെതിരെ ഇപ്ര കാരം ക്രിമിനൽ കേസെടുത്ത് വിധി പ്രഖ്യാപിക്കുന്നത്. വായ്‌പ യെടുത്തവർക്കുവേണ്ടി അഡ്വക്കേറ്റ് ബിസിമോൻ ചെമ്പൻകുളം, ബിജു ഇളംതു രുത്തി, ബിബിൻ മാടപ്പള്ളി, ശ്രുതിലക്ഷ്‌മി, മരിയ തോമസ് എന്നിവർ കോടതിയിൽ ഹാജ രായി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments