Latest News
Loading...

അന്തിനാട്ട് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്


പാലാ തൊടുപുഴ റോഡിൽ അന്തീനാട് ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനെ ഗുരുതര പരിക്ക്. പെട്രോൾ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്. രാത്രി 10 മണിയോടെയായിരുന്നു അപകടം.



പാലാ ഭാഗത്ത് നിന്നും വന്ന ബൈക്ക് എതിരെ വന്ന എർട്ടിഗ കാറിൽ ഇടിച്ചു കയറുകയായിരുന്നു. തെറ്റായ ദിശയിലൂടെ എത്തിയാണ് ബൈക്ക് കാറിൽ ഇടിച്ചതെന്നും നല്ല വേഗതയിൽ ആയിരുന്നു വാഹനമെന്നും ദൃക്സാക്ഷികൾ പറഞ്ഞു. 


അപകടത്തിൽ ബൈക്ക് തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായി. കാറിന്റെ മുൻവശവും അപകടത്തിൽ തകർന്നു.




സ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടി ആംബുലൻസ് വിളിച്ചുവരുത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. പാലായിൽ നിന്നും ഹൈവേ പോലീസും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments