Latest News
Loading...

ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.



ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അമയന്നൂർ സെൻറ് തോമസ് എൽപി സ്കൂളിന് മുൻവശത്ത് ശനിയാഴ്ച വൈകിട്ട് 5.30 യ്ക്കായിരുന്നു അപകടം.  ചേലക്കാട് സി എൻ ബിജുവിൻ്റെ മകൻ ജിതിൻ ബിജു (15) ആണ് മരിച്ചത് . ബൈക്കോടിച്ച മൂത്ത സഹോദരൻ ജിബിന് ഗുരുതരപരിക്കേറ്റു.




ഇരുവരും സമീപത്തെ ബാർബർ ഷോപ്പിൽ മുടിവെട്ടിക്കാൻ പോയതായിരുന്നു. മണർകാട്ട് നിന്നും കിടങ്ങൂർ ഭാഗത്തേയ്ക്ക് പോയ കാർ നിയന്ത്രണം നഷ്ടമായി എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു.




സഹോദരങ്ങൾ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ജിബിൻ ബിജുവിനെ മെഡിക്കൽ കോളേജിൽ നിന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ജിതിൻ വെള്ളൂർ ടെക്നിക്കൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് .





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments