Latest News
Loading...

ഈരാറ്റുപേട്ടയിൽ ലീഗ് സ്വതന്ത്ര വിജയിച്ചു




ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ റുബീന നാസർ വിജയിച്ചു. 100 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 358 വോട്ടുകൾ ആണ് റുബീന നാസർ നേടിയത്. 



എസ്ഡിപിഐ സ്ഥാനാർഥി തസ്നിം അനസ് രണ്ടാം സ്ഥാനത്ത് എത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ഷൈല റഫീക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 69 വോട്ടുകൾ മാത്രമാണ് ഐഎൻഎൽ അംഗത്തിന് നേടാനായത്. 



കഴിഞ്ഞതവണയും മത്സരം രംഗത്ത് ഉണ്ടായിരുന്ന ഷൈല റഫീക്കിന് 170 വോട്ടുകൾ ആണ് കഴിഞ്ഞതവണ നേടാനായത്. 101 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. അതേസമയം കഴിഞ്ഞ തവണ 114 വോട്ടുകൾ മാത്രം നേടിയ എസ്ഡിപിഐ സ്ഥാനാർഥി ഇത്തവണ 258 വോട്ടുകൾ നേടി..



 തസ്നിം അനസ് തന്നെയായിരുന്നു കഴിഞ്ഞതവണയും എസ്ഡിപിഐ സ്ഥാനാർത്ഥി . ഫലപ്രഖ്യാപനത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments