Latest News
Loading...

കുന്നോന്നി ആലുംതറയില്‍ ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു


പൂഞ്ഞാര്‍ തെക്കേക്കര ആലുംതറ കൂട്ടിക്കല്‍ റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂട്ടിക്കല്‍ സ്വദേശി ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. 



കൂട്ടിക്കലില്‍ നിന്നും ആലുംതറയിലേയ്ക്കുള്ള റൂട്ടില്‍ കൊട്ടുകാപ്പള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നത്. 



ഓട്ടോയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തില്‍ മരിച്ച ഹനീഫയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഭാര്യ: അനീഷ മക്കൾ: അൽഫിയ ( വിദ്യാർത്ഥി ) അൽഫിന (കൂട്ടിയ്ക്കൽ സെൻ്റ് ജോർജ് 7-ാം ക്ലാസ് വിദ്യാർത്ഥി



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments