മഴയുടെ പശ്ചാത്തലത്തിൽ ഒരു വ്യത്യസ്ത പുൽക്കൂടുമായി അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളി. അരുവിത്തുറ SMYM സംഘടനയുടെ നേതൃത്വത്തിൽ ഒരുമാസം കൊണ്ടാണ് ഈ വ്യത്യസ്തമായ പുൽക്കൂടിന്റെ പണി പൂർത്തിയാക്കിയത് .
ആനന്ദ് ജോസഫ് ആൽബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പുൽകൂടി പണി നടത്തപ്പെട്ടത് അരുവിത്തുറ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സഹവികാരിമാരായ ഫാ.ജോയൽ ഫാ.എബ്രഹാം കുഴിമുള്ളിൽ കൈകാരന്മാർ എന്നിവരുടെ പിന്തുണയും ഉണ്ടായിരുന്നു.
ഈ വ്യത്യസ്തമായ പുൽക്കൂട് കാണുവാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും അരുവിത്തുറ പള്ളി പുൽക്കൂടിന് ഒരു വ്യത്യസ്തതയുണ്ട്, ഈ വർഷത്തെ പുൽക്കൂട് പ്രകൃതിയോട് ഇണങ്ങിയാണ് നിർമ്മിച്ചിരിക്കുന്നത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments